- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് പാസ്സ്പോർട്ടായി ഉപയോഗിക്കേണ്ടത് എൻ എച്ച് എസ് ആപ്പ്; വാക്സിൻ എടുത്തവരുടെ വിവരങ്ങളും ആപ്പിൽ കയറും; യൂറോപ്യൻ രാജ്യങ്ങൾ ഹോളിഡേയും തുടങ്ങുന്നു; കോവിഡ് കാലത്തെ അതിജീവിച്ച് ബ്രിട്ടനും യൂറോപ്പും
ലണ്ടൻ: കോവിഡിനെ തോൽപിച്ച് ബ്രിട്ടൻ പഴയ ജീവിതത്തിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ എൻ എച്ച് എസ് ആപ്പിന് മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ ഏറെ പ്രസക്തി കൈവരികയാണ്. ഇനി മുതൽ വിദേശയാത്രകൾക്ക് ഒരുങ്ങുന്നവർക്ക് കോവിഡ് പാസ്സ്പോർട്ടായും ഈ ആപ്പിനെ ഉപയോഗിക്കാനാകും. വാക്സിനേഷൻ നൽകിയവരുടെ മുഴുവൻ വിവരങ്ങളും ഇതിൽ അപ്ലോഡ് ചെയ്തുകഴിഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് ഇന്നലെ രാവിലെ ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് അതിൽ തങ്ങളുടെ വാക്സിനേഷൻ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് കണ്ട് ആശ്ചര്യപ്പെട്ടത്.
ഒരാൾ വാക്സിന്റെ എത്ര ഡോസുകൾ എടുത്തു, ഏത് വാക്സിനാണ് എടുത്തത് തുടങ്ങിയ വിവരങ്ങളൊക്കെ അതിൽ ഉണ്ട്. എന്നാൽ, രഹസ്യമായി കോവിഡ് പസ്സ്പോർട്ട് തയ്യാറാക്കുകയാണ് എന്ന് ആരോഗ്യ വകുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന പരാതി വകുപ്പ് നിഷേധിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ മെഡിക്കൽ റെക്കോർഡുകളുമായി ബന്ധിപ്പിക്കുമ്പോൾ വാക്സിൻ വിശദാംശങ്ങൾ അതിൽ സ്വയമേവ ഫീഡ് ആകുന്നതാണെന്നാണ് ആരോഗ്യ വകുപ്പ നൽകുന്ന വിശദീകരണം.
ആപ്പിന്റെ കോവിഡ് പാസ്സ്പോർട്ട് അപ്ഡേറ്റ് ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുന്നതേയുള്ളു. മെയ് 17-ന് വിദേശയാത്രകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യും എന്ന സൂചനകൾ നിലനിൽക്കുന്ന അവസരത്തിൽ അതിന്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഈ ആപിന്റെ അപ്ഡേറ്റ് ചെയ്ത ഒരു പതിപ്പ്, ഉപയോകതാക്കളെ തങ്ങൾ എടുത്ത വാക്സിന്റെ വിശദാംശങ്ങൾ മറ്റുള്ളവരെ കാണിക്കാൻ ഉപകരിക്കും എന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്. സ്‌കാൻ ചെയ്യാവുന്ന ഒരു ക്യു ആർ കോഡും ഇതിൽ ഉണ്ടാകും.
ജൂൺ ആദ്യവാരം കോൺവെല്ലിൽ നടക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായി അന്താരാഷ്ട്ര യാത്രകൾക്ക് ആവശ്യമായ ഹെൽത്ത് സർട്ടിഫിക്കറ്റായി എൻ എച്ച് എസ് ആപ്പിനെ മാറ്റുമെന്ന് ഗ്രാന്റ് ഷാപ്സ് പറഞ്ഞു. എന്നാൽ അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ, എൻ എച്ച് എസ് ആപിനെ ഒരു വാക്സിൻ സർട്ടിഫിക്കറ്റ് എന്ന നിലയിൽ അന്താരാഷ്ട്ര അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു.
അതേസമയം മെയ് പകുതി മുതൽ ബ്രിട്ടീഷ് സന്ദർശകരെ വരവേൽക്കാൻ സാധിക്കുമെന്ന് പോർച്ചുഗൽ അമ്പാസിഡർമാനുവൽ ലോബോ അന്റ്യുൺസ് പ്രത്യാശ പ്രകടിപ്പിച്ചു. വാക്സിൻ എടുക്കാത്തവർക്കും പോർച്ചുഗലിലേക്ക് പ്രവേശനം സാധ്യമാക്കുവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കോവിഡ് കാലത്തിനു മുൻപുള്ള പഴയകാലത്തേക്ക് തിരിച്ചുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
മറുനാടന് ഡെസ്ക്