തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും കോവിഡ് സ്ഥിരീകരിച്ചു. പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിനേശനും വൈറസ് ബാധ കണ്ടെത്തിയത്.

കോവിഡ് ബാധിതനായ സി എം ദിനേശനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിവശങ്കറിന് പിന്നാലെ സി എം രവീന്ദ്രനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചിരുന്നു.

എന്നാൽ കോവിഡ് ബാധിച്ച കാര്യം സി എം രവീന്ദ്രൻ ഇഡിയെ അറിയിക്കുകയായിരുന്നു.