തൊടുപുഴ : തൊടുപുഴയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പ്രഫ. കെ ഐ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പര്യടനം നിർത്തി പ്രൊഫ. കെ ഐ ആന്റണി നിരീക്ഷണത്തിലേക്ക് മാറി. കോവിഡ് പരിശോധനയ്ക്ക് ശേഷവും ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു.

കഴിഞ്ഞദിവസം തൊടുപുഴ ടൗൺ പള്ളിയിൽ ഓശാന തിരുനാൾ കുർബാനയിൽ സംബന്ധിച്ച ശേഷം ആന്റണി നഗരസഭ പ്രദേശങ്ങളിൽ കുടുംബയോഗങ്ങളിലും പങ്കെടുത്തിരുന്നു. കൂടാതെ മണ്ഡലത്തിലെ വിവിധ സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാർത്ഥിയായാണ് പ്രൊഫ. ആന്റണി മൽസരിക്കുന്നത്.

തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ പി ജെ ജോസഫിനും നേരത്തെ കോവിഡ് ബാധിച്ചിരുന്നു. കോവിഡ് മുത്‌നായശേഷമാണ് ജോസഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായത്.