- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; ഉന്നത തല യോഗം വിളിച്ച് പ്രധാനമന്ത്രി; വാക്സിനേഷൻ ഡ്രൈവ് ഉൾപ്പെടെ വിലയിരുത്തും
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപന നിരക്ക് കുതിച്ചുയരുന്നതിനിടെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു.കോവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വാക്സിനേഷൻ ഡ്രൈവ് ഉൾപ്പെടെയുള്ള വിവരങ്ങൾ അവലോകനം ചെയ്യുന്നതിനായാണ് യോഗം.
ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരടക്കം എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
രാജ്യത്ത് ഇന്നലെ 93,249 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. സപ്തംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതി ദിന വർധനയാണിത്. 60,048 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 513 പേർ വൈറസ് ബാധ മൂലം മരിച്ചു. ഇന്നലെ 7,59,79,651 പേർ വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
India reports 93,249 new #COVID19 cases, 60,048 discharges, and 513 deaths in the last 24 hours, as per the Union Health Ministry
Total cases: 1,24,85,509
Total recoveries: 1,16,29,289
Active cases: 6,91,597
Death toll: 1,64,623
Total vaccination: 7,59,79,651 pic.twitter.com/026IX9OPtW
- ANI (@ANI) April 4, 2021
രാജ്യത്ത് ഇതുവരെ 1,24,85,509 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,16,29,289 പേർ രോഗമുക്തി നേടി. 6,91,597 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,64,623 ആയി.
തുടർച്ചയായ 25-ാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 93.14 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, കർണാടക, ഛത്തീസ്‌ഗഢ്, ഡൽഹി, തമിഴ്‌നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് ആശങ്കയുണർത്തുന്ന തരത്തിൽ കേസുകൾ വർധിക്കുന്നത്.
രാജ്യത്തെ ആകെ കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. രാജ്യത്ത് കൂടുതൽ കോവിഡ് കേസുകളുള്ള പത്ത് ജില്ലകളിൽ എട്ടെണ്ണവും മഹാരാഷ്ട്രയിലാണ്. ശനിയാഴ്ച മാത്രം മുംബൈയിൽ 9000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന രോഗബാധയാണ് ഇത്.
ന്യൂസ് ഡെസ്ക്