- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിനെടുത്തവരിലും കോവിഡ് വ്യാപകമാകുന്നു; മാസ്‌ക് വീണ്ടും നിർബന്ധമാക്കി ഇസ്രയേൽ; രോഗം ബാധിക്കുന്നവരിൽ 70 ശതമാനത്തിലും കണ്ടെത്തിയത് ഡെൽറ്റാ വകഭേദം
ടെൽ അവീവ്: ഒരു വർഷത്തെ നിയന്ത്രണങ്ങൾക്കൊടുവിൽ അൽപദിവസങ്ങൾക്ക് മുൻപാണ് ഇസ്രയേൽ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ നടക്കാൻ ജനങ്ങൾക്ക് അനുമതി നൽകിയത്. രാജ്യത്തെ 61 ശതമാനം ജനങ്ങളും വാക്സിൻ സ്വീകരിച്ചതിനെ തുടർന്നായിരുന്നു ഇത്. ഇപ്പോഴിതാ അവിടെ രാജ്യത്തെ ജനങ്ങൾ വീണ്ടും മാസ്‌ക് ധരിക്കലിലേക്ക് മടങ്ങുകയാണ്. കാരണമായതുകൊവിഡിന്റെ ഡെൽറ്റാ വകഭേദമാണ്.
വാക്സിൻ ഡോസ് പൂർത്തിയാക്കിയവരിലുൾപ്പടെ കോവിഡ് വീണ്ടും പടർന്നുപിടിക്കുകയാണ് ഇസ്രയേലിൽ. ഡെൽറ്റാ വകഭേദം കണ്ടുവരുന്നതിൽ പകുതിയോളം രോഗികളും പൂർണമായും വാക്‌സിൻ സ്വീകരിച്ചവരാണ്. ഇത്തരത്തിലുള്ള രോഗികളെും ക്വാറന്റൈൻ ചെയ്യുമെന്ന് ഇസ്രയേൽ ആരോഗ്യമന്ത്രാലയ ഡയറക്ടർ ഷെസി ലെവി അറിയിച്ചു.'വാക്സിനേഷൻ സ്വീകരിച്ചവരിലും രോഗം വീണ്ടും വരുന്ന എണ്ണം കുറവാണ്. ഇത്തരത്തിൽ എത്രപേർക്കാണ് കോവിഡ് വന്നതെന്ന് പരിശോധിച്ച് വരികയാണ്.' ഷെസി ലെവി പറഞ്ഞു.
ജൂൺ 23ന് ഇത്തരത്തിൽ ഡെൽറ്റാ വരൃകഭേദം ബാധിച്ച വാക്സിൻ എടുത്തവരെയും ക്വാറന്റൈൻ ചെയ്യാൻ ഇസ്രയേൽ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.വാക്സിൻ കുത്തിവയ്‌പ്പിനെ തുടർന്ന് താഴ്ന്ന നിലയിലായിരുന്ന കോവിഡ് നിരക്ക് ഡെൽറ്റാ വകഭേദം കണ്ടെത്തിയതോടെ വീണ്ടും കണ്ടുതുടങ്ങി. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് കഴിഞ്ഞ ദിവസം രാജ്യത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.
മുൻപ് രോഗം വന്നവരോ, വാക്സിൻ സ്വീകരിച്ചതോ ആയ ആളിന് ഗുരുതര വ്യാപനശേഷിയുള്ള ഡെൽറ്റാ വകഭേദമുണ്ടെന്ന് സംശയിച്ചാൽ അവരെ 14 ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യാൻ അധികൃതർക്ക് അവകാശമുണ്ട്.ഇപ്പോൾ പ്രതിദിന കോവിഡ് കണക്ക് ഇസ്രയേലിൽ എന്നും നൂറിന് മുകളിലാണ്. ഇതിൽ 70 ശതമാനവും ഡെൽറ്റാ വകഭേദമാണെന്നതാണ് ഇസ്രയേൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ തെളിഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ