- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ഒഴിയാതെ തിരുവനന്തപുരം നഗരം; 11 ഇടങ്ങൾ ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണുകളാക്കി കളക്ടറുടെ ഉത്തരവ്; പ്രദേശത്ത് നടപ്പാക്കുക സമ്പൂർണ്ണ അടച്ചിടൽ
തിരുവനന്തപുരം :കോവിഡ് വ്യാപനം വർദ്ധിച്ചതിനെത്തുടർന്നു തിരുവനന്തപുരം കോർപ്പറേഷനിലെ 11 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
പൂങ്കുളം, വലിയതുറ, വെങ്ങാനൂർ, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവന്മുകൾ, ചന്തവിള, മുള്ളൂർ, തൃക്കണ്ണാപുരം, ബീമാപ്പള്ളി ഈസ്റ്റ് ഡിവിഷനുകളെയാണു ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള സമ്പൂർണ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈ സ്ഥലങ്ങളിൽ എല്ലാ ദിവസവും ബാധകമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story