- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 95,735 പേർക്ക്; ആകെ രോഗബാധിതർ 44.65 ലക്ഷമായി; 24 മണിക്കൂറിനിടെ മരിച്ചത് 1172 പേർ; ഏറ്റവുമധികം രോഗബാധിതരും മരണവും സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിൽ; കോവിഡ് കണക്കിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ അമേരിക്കയെ മറികടക്കുന്ന കാലം വിദൂരമല്ല
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കണക്കുകൾ ആശങ്കപ്പെടുത്തും വിധത്തിൽ കുതിക്കുന്നു. ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നാം സ്ഥാനത്തുള്ള അമേരിക്കയെയും കടത്തിവെട്ടി കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം റെക്കോർഡിലേക്ക് എത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 95,735 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 44.65 ലക്ഷം ആയി. 1172 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. മുൻപ് ഏറ്റവുമധികം പ്രതിദിന രോഗികളുടെ എണ്ണം ചൊവ്വാഴ്ചയായിരുന്നു. 90,802. ഏറ്റവുമധികം പേർ മരണപ്പെട്ടത് ബുധനാഴ്ചയും. 1133. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,939 പേർ രോഗമുക്തരായിട്ടുണ്ട്.
ഇതോടെ ആകെ രോഗ മുക്തരായവരുടെ എണ്ണവും വർദ്ധിച്ചു. 34,71,783 ആയി. നിലവിൽ 9.19 ലക്ഷം ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനിടെ ഏറ്റവുമധികം രോഗബാധിതർ ഉണ്ടായത് മഹാരാഷ്ട്രയിലാണ്. 23,577. രോഗം ബാധിച്ച് 380 മരണവും ഇവിടെ സ്ഥിരീകരിച്ചു. തൊട്ട് പിന്നാലെയായി ആന്ധ്ര പ്രദേശ്, കർണാടക,ഉത്തർ പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ്.
ആന്ധ്രയിൽ 24 മണിക്കൂറിനിടെ 10,418, കർണാടകയിൽ 9,540, ഉത്തർ പ്രദേശിൽ 6568, തമിഴ്നാട്ടിൽ 5584. രാജ്യത്തിന്റെ രോഗമുക്തി നിരക്ക് 1.6 ശതമാനം ഇടിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 77.7 ആണ് നിലവിലിത്. രോഗ നിയന്ത്രണത്തിൽ കർശന നിലപാടെടുക്കാൻ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശം നൽകി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11.29 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. എന്നാൽ ഏറ്റവുമധികം സാമ്പിളുകൾ പരിശോധിച്ചത് സെപ്റ്റംബർ 3നാണ്. 11.72 ലക്ഷം. ഇന്നലെ വരെ 5,29,34,433 സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചു. പ്രതിദിന പോസിറ്റീവിറ്റി റേറ്റ് 8.4 ആയി ഉയർന്നിട്ടുണ്ട്.രാജ്യ തലസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇതുവരെയുള്ളതിൽ ഏറ്റവുമധികം എണ്ണം രേഖപ്പെടുത്തിയത് ബുധനാഴ്ചയാണ്. 4000ലധികമാണ് ഇവിടെ രോഗികളുടെ എണ്ണം. കഴിഞ്ഞ ഒരു മാസത്തോളമായി പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ത്യയിൽ ഓഗസ്റ്റ് 7ന് 20 ലക്ഷം രോഗികളായി.
ഓഗസ്റ്റ് 23ന് ഇത് 30 ലക്ഷമായി. സെപ്റ്റംബർ 5ന് ഇത് 40 ലക്ഷമായി. അമേരിക്കയ്ക്ക് ശേഷം ഏറ്റവുമധികം രോഗികളുള്ളത് ഇന്ത്യയിലാണ്. ബ്രസീൽ,റഷ്യ, പെറു എന്നീ രാജ്യങ്ങളാണ് മറ്റ് രാജ്യങ്ങൾ.അമേരിക്കയിൽ 63.59 ലക്ഷം രോഗികളാണുള്ളത്. ഇന്ത്യയിലെക്കാൾ 19 ലക്ഷം രോഗികളുടെ കൂടുതലാണ് ഇവിടെയുള്ളത്. ഓക്സ്ഫോർഡ് സർവകലാശാല തയ്യാറാക്കിയ കോവിഡ് വാക്സിൻ പരീക്ഷണം നടത്തുന്ന ഇംഗ്ളണ്ടിൽ ഒരാൾക്ക് അജ്ഞാതരോഗം പിടിപെട്ടു. എന്നിരുന്നാലും നിലവിൽ ഈ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിൽ തുടരുകയാണ്.
മറുനാടന് ഡെസ്ക്