- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിനടുത്തെത്തി; 24 മണിക്കൂറിനിടെ 83,809 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ആഗോള തലത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ യുഎസിന് പിന്നിൽ ഇന്ത്യ രണ്ടാമത്
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 83,809 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 49.30 ലക്ഷമായി. ആഗോള തലത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ യുഎസിന് പിന്നിൽ രണ്ടാമത് തുടരുകയാണ് ഇന്ത്യ.
24 മണിക്കൂറിനിടെ 1054 പേർ കൊറോണവൈറസ് ബാധിച്ച് മരിക്കുകയുമുണ്ടായി. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 80,766 ആയി. 9.90 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 38.59 ലക്ഷം പേർ രോഗമുക്തരായി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണവും മരണവും ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസവും ഏറ്റവും കൂടുതൽ രോഗ ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Next Story