ന്യൂഡൽഹി: അഖിലേന്ത്യാ തലത്തിൽ കോവിഡ് വ്യാപനം കുറയുമ്പോഴും കേരളത്തിൽ കോവിഡ് വർധിക്കുന്ന അവസ്ഥയിൽ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് 19 സ്ഥിരീകരിച്ചത് 13,052പേർക്ക്. 13,965പേരാണ് രോഗമുക്തരായത്. 127പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായവരുടെ ആകെ എണ്ണം 1,07,46,183ആയി. 1,04,23,125പേരാണ് രോഗമുക്തരായത്. 1,54,274പേർ മരിച്ചു. 1,68,784പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിൽ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ പകുതിയും കേളത്തിലാണ്. 6,282പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. ഇന്നലെ മാത്രം ഇവിടെ 859പേർക്ക് രോഗം സ്ഥിരീകരിച്ചു.

71,469 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 8,48,476 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,434 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,05,926 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 11,508 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1601 പേരെയാണ് പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.