ന്യൂഡൽഹി: രാജ്യത്ത് ഉടനീളം കോവിഡ്-19 പ്രതിരോധ കുത്തിവയ്‌പ്പിന്റെ ഗതിയും പരിധിയും കൂട്ടുമെന്ന് കേന്ദ്രം. പ്രതിരോധ കുത്തിവയ്‌പ്പ് സാർവത്രികമാക്കുന്ന പുതിയ ഘട്ടം 2021 ജൂൺ 21 മുതൽ ആരംഭിച്ചു. കൂടുതൽ വാക്‌സിനുകൾ ലഭ്യമാക്കുക, വാക്‌സിൻ വിതരണം ക്രമീകരിക്കാൻ നേരത്തെ തന്നെ സംസ്ഥനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകുന്ന വാക്‌സിനുകളെ പറ്റി വിവരങ്ങൾ നൽകുക എന്നീ നടപടികളിലൂടെ കേന്ദ്ര ഗവണ്മെന്റ് വാക്‌സിനേഷൻ യജ്ഞത്തിനെ ശക്തിപ്പെടുത്തുന്നു.

സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് രാജ്യത്തെ വാക്‌സിനേഷൻ യജ്ഞത്തിന് പിന്തുണ നൽകി വരികയാണ്. പുതിയ ഘട്ടത്തിൽ കേന്ദ്ര ഗവണ്മെന്റ് തന്നെ 75 % വാക്‌സിനുകൾ വാക്‌സിൻ നിർമ്മാതാക്കളിൽ നിന്ന് സംഭരിച്ഛ്, സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും. കേന്ദ്രഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 30.54 കോടിയിലധികം വാക്‌സിൻ ഡോസുകൾ (30,54,32,450) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കൈമാറിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

ഇതിൽ പാഴായതുൾപ്പടെ 29,04,04,264 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത്. 1.50 കോടിയിലധികം (1,50,28,186) കോവിഡ് വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്. കൂടാതെ, 47,00,000-ത്തിൽ അധികം വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും അടുത്ത മൂന്ന് ദിവസങ്ങളിലായി ലഭിക്കുന്നതാണെന്ന് കേന്ദ്രം അറിയിച്ചു.