- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് കോവിഡ് 19 മുക്തരായവർ ചികിത്സയിൽ ഉള്ളവരേക്കാൾ 3.5 മടങ്ങ് കൂടുതൽ; ഓരോ ദിവസവും രോഗമുക്തരാകുന്നത് 60,000 ലേറെ പേർ; മരണനിരക്ക് തുടർച്ചയായി കുറഞ്ഞ് 1.84 ശതമാനം ആയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് 19 മുക്തരായവർ ചികിത്സയിലുള്ളവരേക്കാൾ 3.5 മടങ്ങ് കൂടുതലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഓരോ ദിവസവും രോഗമുക്തരാകുന്നത് 60,000-ലേറെപ്പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,173 പേർ കോവിഡ് -19 മുക്തരായി. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 24,67,758 ആയി. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം ദ്രുതഗതിയിൽ വർധിക്കാനും ഇതിടയാക്കി.
നിലവിൽ രാജ്യത്ത് കോവിഡ്-19 ചികിത്സയിലുള്ളത് 7,07,267 പേരാണ്. ഇതിനേക്കാൾ 17,60,489 കൂടുതലാണ് രോഗമുക്തരുടെ എണ്ണം. ഇതോടെ, രാജ്യത്തെ കോവിഡ് -19 മുക്തി നിരക്ക് 76% (76.30%) കടന്നു.ആകെ രോഗബാധിതരുടെ 21.87% മാത്രമാണ് ചികിത്സയിലുള്ളത്. മരണനിരക്ക് തുടർച്ചയായി കുറഞ്ഞ് 1.84% ആയി.
മറുനാടന് മലയാളി ബ്യൂറോ
Next Story