- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടകയിലും മുപ്പതിനായിരം കടന്ന് പ്രതിദിന കോവിഡ് രോഗികൾ; ഇന്ന് മാത്രം 180 പേർ മരിച്ചു; 10,793 പേർക്കാണ് രോഗ മുക്തി.
ബംഗളൂരു: കർണാടകയിലും ശമനമില്ലാതെ കോവിഡ് വ്യാപനം. കർണാടകയിൽ ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു.
സംസ്ഥാനത്ത് ഇന്ന് 31,830 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 180 പേർ മരിച്ചു. ഇന്ന് 10,793 പേർക്കാണ് രോഗ മുക്തി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 14,00,775 ആയി.
ഗുജറാത്തിൽ ഇന്ന് 14,352 പേർക്കാണ് കോവിഡ്. 170 പേർ മരിച്ചു. 7,803 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗ മുക്തി. ഇതോടെ ഗുജറാത്തിലെ ആകെ രോഗികലുടെ എണ്ണം 5,24,725. ആകെ രോഗ മുക്തി 3,90,229. ആക്ടീവ് കേസുകൾ 1,27,840. ആകെ മരണം 6,656.
Next Story