ബംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് അര ലക്ഷത്തിനടുത്താണ് പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിൽ ഇന്ന് ഇരുപതിനായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം.

കർണാടകയിൽ ഇന്ന് 49,058 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 328 പേർ മരിച്ചു. 18,943 പേർ രോഗ മുക്തരായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 17,90,104 ആയി. ആകെ മരണം 17,212. ആക്ടീവ് കേസുകൾ 5,17,075. ഇതുവരെയായി 12,55,797 പേർക്ക് രോഗ മുക്തി.