- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് നാലു പേർ കോവിഡ് ബാധിച്ച് മരിച്ചു; കോഴിക്കോട് മൂന്ന് പേരും ആലപ്പുഴയിൽ ഒരാളും മരിച്ചു; കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 173 പേർ; കോവിഡിൽ മരണ നിരക്ക് ഉയരുമ്പോൾ കരുതലോടെ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച നാല് പേർ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മൂന്ന് പേരും ആലപ്പുഴയിൽ ഒരാളുമാണ് മരിച്ചത്. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 173 ആയി ഉയർന്നു.
ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷമാണ് കോഴിക്കോട് മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒരാൾ കോഴിക്കോട് സ്വദേശിയാണ്. മറ്റ് രണ്ട് പേർ മലപ്പുറം സ്വദേശികളാണ്. നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസ(69) ആണ് മരിച്ച കോഴിക്കോട് സ്വദേശി.
ഇദ്ദേഹത്തെ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാൽ ആണ് മരിച്ച മറ്റൊരാൾ. മലപ്പുറം ചെറിയ കുന്ന് സ്വദേശിയായ ഏന്തിൻകുട്ടി (71) ആണ് കോവിഡ് മൂലം മരിച്ച മൂന്നാമത്തെയാൾ.
കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് മുഹമ്മദ് ഇഖ്ബാൽ, ഏന്തിൻകുട്ടി, അഹമ്മദ് ഹംസ എന്നിവർ മരിച്ചത്. ഇന്നലെയാണ് മുഹമ്മദ് ഇഖ്ബാലും എത്തീൻകുട്ടിയും മരിച്ചത്. അഹമ്മദ് ഹംസ 12 ദിവസമായി ചികിത്സയിലായിരുന്നു.
ആലപ്പുഴ കനാൽ വാർഡിൽ താമസിക്കുന്ന ക്ലീറ്റസ് (82) ആണ് കോവിഡ് മൂലം മരിച്ച നാലാമത്തെയാൾ. പനിയെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹത്തെ ആലപ്പുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ക്ലീറ്റസ് മരണമടഞ്ഞത്.