- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്ത 80,536 പുതിയ കേസുകളിൽ 39,260 എണ്ണം കേരളത്തിൽ; 138907 ആക്ടീവ് കേസുകളിൽ 64,133 പേരും സംസ്ഥാനത്തെ രോഗികൾ; ദേശീയ കോവിഡ് നിരക്കു കുറയുമ്പോഴും കേരളത്തിൽ വൈറസ് വ്യാപനം അതിശക്തം; ജനിതക വ്യതിയാനം വന്ന വൈറസുണ്ടോ എന്ന സംശയവും ശക്തം; കൊറോണയിൽ കേന്ദ്രത്തിന് ആശങ്ക
ന്യൂഡൽഹി: ദേശീയതലത്തിൽ കോവിഡ് ബാധിക്കുന്നവരുടെ നിരക്ക് കുറയുന്നതിനിടെ കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മാത്രം രോഗവ്യാപനം ഉയർന്ന നിരക്കിൽ തുടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയട്ട് ഓഫ് മെഡിക്കൽ സയൻസസ് മേധാവി രൺദീപ് ഗുലേറിയ. ഈ സംസ്ഥാനങ്ങളിൽ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നാണ് ആവശ്യം. കേന്ദ്ര ആരോഗ്യ വകുപ്പ് കേരളത്തിലെ രോഗ വ്യാപനത്തിൽ ആശങ്കയിലാണ്.
പുതുതായി രോഗം ബാധിക്കുന്നവരുടെ ആകെ എണ്ണത്തിൽ 71 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ സൂചിപ്പിക്കുന്നു. ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്ത 80,536 പുതിയ കേസുകളിൽ 56,932 എണ്ണം ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ 39,260 എണ്ണം കേരളത്തിൽ നിന്ന് മാത്രമാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. ഒരാഴ്ചക്കിടെ രാജ്യത്ത് രോഗബാധിതരായവരിൽ 49 ശതമാനവും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. ബാക്കി സംസ്ഥാനങ്ങളിൽ എല്ലാം വൈറസ് നിയന്ത്രണ വിധേയമാണ്.
പ്രതിദിന രോഗികളുടെ നിരക്ക് ഈ സംസ്ഥാനങ്ങളിൽ ഉയർന്ന നിരക്കിൽ തന്നെ തുടരുന്നതിന് പിന്നിൽ തിരിച്ചറിയപ്പെടാത്ത പുതിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യമാണെയെന്ന കാര്യത്തിൽ പഠനം നടത്തണമെന്ന് ഡോക്ടർ ഗുലേറിയ പറഞ്ഞു. വൈറസിനതെിരെ കേരളം സ്വീകരിച്ച പ്രതിരോധനടപടികളെ നാഷണൽ കോവിഡ്-19 ടാസ്‌ക് ഫോഴ്സ് അംഗം കൂടിയായ ഡോക്ടർ ഗുലേറിയ പ്രശംസിച്ചു. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ സംസ്ഥാനത്ത് രോഗവ്യാപനം വർധിക്കുന്ന കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.
രോഗികൾ നിയന്ത്രണങ്ങളില്ലാതെ സമൂഹത്തിൽ ഇടപെഴുകുന്നതാണ് രോഗവ്യാപനം കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ രോഗ വ്യാപനം കൂട്ടുമോ എന്ന ആശങ്കയും അതിശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമാണ് രോഗം കൂടിയത്. നിയമസഭയിൽ രാഷ്ട്രീയ പാർട്ടികൾ കൂടുതൽ ശക്തമായി രംഗത്തു വരുമ്പോൾ രോഗ് വ്യാപനത്തിനുള്ള സാധ്യതയും കൂടും. ഇതെല്ലാം ആശങ്ക കൂട്ടുന്നുണ്ട്.
കേരളത്തിൽ ഇന്നലെ 5214 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നുു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂർ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂർ 273, പാലക്കാട് 186, കാസർഗോഡ് 112, ഇടുക്കി 100, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 81 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
24 മണിക്കൂറിനിടെ 69,844 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,02,14,097 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3902 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
രോഗം സ്ഥിരീകരിച്ചവരിൽ 61 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4788 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 336 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 580, കൊല്ലം 580, കോട്ടയം 512, തൃശൂർ 485, പത്തനംതിട്ട 451, കോഴിക്കോട് 460, തിരുവനന്തപുരം 366, മലപ്പുറം 428, ആലപ്പുഴ 334, കണ്ണൂർ 233, പാലക്കാട് 92, കാസർഗോഡ് 100, ഇടുക്കി 95, വയനാട് 72 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 29 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 6, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ 4 വീതം, പത്തനംതിട്ട 3, കൊല്ലം, കണ്ണൂർ 2 വീതം, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 422, കൊല്ലം 317, പത്തനംതിട്ട 423, ആലപ്പുഴ 279, കോട്ടയം 1194, ഇടുക്കി 388, എറണാകുളം 605, തൃശൂർ 506, പാലക്കാട് 201, മലപ്പുറം 645, കോഴിക്കോട് 797, വയനാട് 266, കണ്ണൂർ 263, കാസർഗോഡ് 169 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 64,131 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,09,102 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,33,664 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.
ഇവരിൽ 2,23,434 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,230 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1179 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആകെ 459 ഹോട്ട് സ്പോട്ടുകളാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ