- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണ നിരക്ക് ഉയരുന്നു; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും 15ന് മുകളിൽ; 1,30,594 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 19,760 പേർക്ക് കോവിഡ്; രണ്ട് പുതിയ ഹോട്ട് സ്പോട്ടുകളും; മലപ്പുറത്തും തിരുവനന്തപുരത്തും പാലക്കാട്ടും കൊല്ലത്തും എറണാകുളത്തും കൂടുതൽ രോഗികൾ; ആശങ്ക മാറാതെ കേരളം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,760 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂർ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂർ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസർഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. ഇന്നലെ ഇത് 13.77 ആയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9009 ആയി. അതായത് മരണ നിരക്കും ഇന്ന് കൂടുന്നു. അതുകൊണ്ട് തന്നെ ആശങ്കയുടെ കണക്കാണ് ഇത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15ൽ താഴെയാക്കാനാണ് കേരളം ശ്രമിക്കുന്നത്. ഇത് ഇന്ന് തെറ്റി. ഇതിനൊപ്പമാണ് മരണ നിരക്ക്. ലോക്ഡൗൺ ഉടൻ അവസാനിക്കില്ലെന്ന സൂചനകളാണ് ഇന്നത്തെ കണക്ക് നൽകുന്നത്.
റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,99,26,522 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 126 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 104 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,393 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1189 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2800, തിരുവനന്തപുരം 2246, പാലക്കാട് 1282, കൊല്ലം 2145, എറണാകുളം 2017, തൃശൂർ 1586, ആലപ്പുഴ 1548, കോഴിക്കോട് 1331, കോട്ടയം 849, കണ്ണൂർ 785, പത്തനംതിട്ട 677, ഇടുക്കി 448, കാസർഗോഡ് 426, വയനാട് 253 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
74 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 15, എറണാകുളം 13, കോഴിക്കോട് 8, പാലക്കാട് 7, പത്തനംതിട്ട 6, തിരുവനന്തപുരം, തൃശൂർ 5 വീതം, കൊല്ലം, വയനാട് 4 വീതം, ആലപ്പുഴ, ഇടുക്കി 3 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,117 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2023, കൊല്ലം 432, പത്തനംതിട്ട 982, ആലപ്പുഴ 2014, കോട്ടയം 1310, ഇടുക്കി 741, എറണാകുളം 2424, തൃശൂർ 2157, പാലക്കാട് 2979, മലപ്പുറം 4170, കോഴിക്കോട് 2375, വയനാട് 228, കണ്ണൂർ 1502, കാസർഗോഡ് 780 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,02,426 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,34,502 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,64,008 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 7,26,515 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 37,493 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2684 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 885 ഹോട്ട് സ്പോട്ടുകളാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ