തിരുവനന്തപുരം: കോവിഡിൽ മരിച്ചവർക്ക് സഹായധനം നൽകാൻ സുപ്രീംകോടതി നിർദ്ദേശിച്ചാൽ കേരളത്തിൽ വിവാദം ഉറപ്പ്. പല കോവിഡ് മരണങ്ങളും കേരളത്തിൽ കോവിഡ് പട്ടികയിൽ ഇല്ല. മരണം കുറച്ചു കാട്ടി നേട്ടമുണ്ടാക്കിയെന്ന സംസ്ഥാന സർക്കാർ അവകാശ വാദത്തിന് വേണ്ടിയായിരുന്നു ഇതെന്ന് പ്രതിപക്ഷം പറയുന്നു. ഏതായാലും കോവിഡിന്റെ മരണ പട്ടികയിൽ പെടുത്താത്ത നിരവധി കേസുകൾ അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

കോവിഡ് ബാധിതരുടെ മരണത്തിൽ നഷ്ടപരിഹാരം നൽകണമെന്ന സുപ്രിംകോടതി നിർദ്ദേശം നടപ്പാവുന്നതോടെ മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളം നടത്തേണ്ടി വരിക വൻ പൊളിച്ചെഴുത്ത് തെന്നയാകും. ഇക്കാര്യത്തിൽ കേന്ദ്രമാർഗ നിർദ്ദേശത്തിന് കാത്തിരിക്കുകയാണ് സംസ്ഥാനം. നഷ്ടപരിഹാരം സംസ്ഥാനം വഹിക്കേണ്ടി വന്നാൽ ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യതയും തീരുമാനം നടപ്പാക്കുമ്പോൾ ഉയർന്നേക്കാവുന്ന നിയമക്കുരുക്കുകളും സങ്കീർണമാണ്. നിലവിൽ കോവിഡ് മരണങ്ങൾ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുവെന്ന പേരിൽ സർക്കാരിനെതിരെ വിമർശനമുണ്ട്. ഇതിനിടയിലാണ് കോവിഡ് അനബന്ധ മരണം പോലും കോവിഡ് മരണമായി പരിഗണിക്കണമെന്ന നിർദ്ദേശം. പുതിയ സംവിധാനം നടപ്പാക്കുന്നതോടെ കേരളം മരണം റിപ്പോർട്ട് ചെയ്യുന്നതിലെ രീതി പൊളിച്ചെഴുതേണ്ടി വരും.

അതിനിടെ കോവിഡ് മരണക്കണക്കിൽ സർക്കാരിന് ഒളിച്ചുവെക്കാനൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. മരണ കാരണം തീരുമാനിക്കുന്നത് ഡോക്ടർമാർ തന്നെയാണ്. ഐസിഎംആറിന്റെയും ലോകാരോഗ്യസംഘടനയുടെയും മാനദണ്ഡങ്ങൾ അനുസരിച്ചാണ് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളും മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതെന്നും വീണാ ജോർജ് പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് മരണങ്ങളെ എത്രയും പെട്ടെന്ന് പട്ടികപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമുണ്ടായ എല്ലാ മരണങ്ങളും ഒരു വിദഗ്ധ സമിതിയെ വച്ച് പരിശോധിപ്പിച്ച് പട്ടികയിൽപ്പെടുത്തണം. ലക്ഷക്കണക്കിന് രൂപ ചെലവാക്കി ആഴ്ചകളോളം ചികിത്സയിൽ കിടന്ന പലരും മരണപ്പെടുമ്പോൾ കോവിഡ് നെഗറ്റീവായിരുന്നു എന്നതിന്റെ പേരിൽ പട്ടികയ്ക്ക് പുറത്തായ അവസ്ഥയുണ്ടെന്ന് സതീശൻ പറയുന്നു.

ഇത്തരം കുടുംബങ്ങൾക്ക് എന്തെങ്കിലും സഹായം കിട്ടുന്നതിനുള്ള സാധ്യതയാണ് സർക്കാർ ഇതിലൂടെ ഇല്ലാതാക്കുന്നതെന്നും സതീശൻ പറഞ്ഞിരുന്നു. കേരളത്തിൽ സർക്കാർ കണക്കിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവർ 13,235 ആണ്. ഇതിന്റെ ഇരട്ടി ആളുകളുടെ കോവിഡ് മരണം രേഖപ്പെടുത്താതെ പോയിരിക്കാമെന്ന് ഡോക്ടർമാർ അടക്കം ചൂണ്ടിക്കാട്ടുന്നു. കോവിഡ് മരണക്കണക്കിൽ നിന്ന് പുറത്തായവർ കേരളത്തിൽ അനവധിയാണെന്നാണ് പ്രതിപക്ഷവും ആരോപിക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രാലയം കോവിഡ് മരണങ്ങൾ സംബന്ധിച്ച് പുതിയ നിർദ്ദേശങ്ങൾ നൽകുകയാണെങ്കിൽ അതും പരിശോധിക്കാവുന്നതാണെന്ന് ആരോഗ്യമന്ത്രി പറയുന്നു. ജനങ്ങൾക്ക് പരാമവധി സഹായം നൽകുക തന്നെയാണ് സർക്കാരിന്റെ നിലപാട്. മരണങ്ങൾ ആശുപത്രികളിൽ നിന്ന് ഓൺലൈനായി റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം ഏർപ്പെടുത്തുകയാണ്. സർക്കാർ നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിനുവേണ്ടിയാണ് ഇതെന്നും മന്ത്രി അറിയിച്ചു.

കോവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകൾ പരിശോധിക്കുമെന്നും മന്ത്രി പറയുന്നു. ജനങ്ങൾക്ക് പരമാവധി സഹായം കിട്ടാൻ സഹായകമായ നിലപാട് സർക്കാർ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. സർക്കാരിന് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. ഒറ്റപ്പെട്ട കേസുകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് വീണ ജോർജ് പ്രതികരിച്ചു. കോവിഡ് മരണം റിപ്പോർട്ടിങ് സിസ്റ്റത്തിൽ മാറ്റം വേണമെങ്കിൽ പരിശോധിക്കാം. പേരുകൾ വീണ്ടും പ്രസിദ്ധീകരിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ടെങ്കിൽ കൂട്ടായി ചർച്ച ചെയ്ത് പരിശോധിക്കാം. ജനങ്ങൾക്ക് സഹായം കിട്ടുന്ന എല്ലാ നിലപാടും ഉണ്ടാകും. മരണം വിട്ട് പോയിട്ടുണ്ടെങ്കിൽ പരിശോധിക്കാണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശം പരിശോധിക്കാമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. വലിയ വിമർശനങ്ങൾക്കൊടുവിലാണ് കോവിഡ് മരണം തീരുമാനിക്കുന്നത് സംസ്ഥാനത്തെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിയിൽ നിന്ന് ജില്ലാതലത്തിലേക്ക് മാറ്റിയത്. നിലവിൽ ജില്ലാ തല കമ്മിറ്റിയാണ് കോവിഡ് മരണം തീരുമാനിക്കുന്നത്. ചികിത്സിക്കുന്ന ഡോക്ടർ തന്നെ മരണകാരണം നിർണയിച്ച് രേഖ നൽകണമെന്നാണ് ഒരു വിഭാഗം വിദഗ്ദ്ധർ ആവശ്യപ്പെടുന്നത്. മരണസർട്ടിഫിക്കറ്റിൽ പലപ്പോഴും കൃത്യമായ മരണകാരണം രേഖപ്പെടുത്താറില്ലെന്ന വിമർശനവുമുയർന്നിരുന്നു.

പ്രതിപക്ഷ നേതാവ് വിഡി സതീശനും ഈ വിവാദത്തിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നതിൽ കൃതൃമായ പ്രോട്ടോക്കോൾ ലോകാരോ?ഗ്യസംഘടനയും ഐസിഎംആറും നിഷ്‌കർഷിച്ചിട്ടുണ്ട്. കോവിഡ് പൊസീറ്റിവായ ഒരാൾ ആത്മഹത്യ ചെയ്താലോ, വാഹനാപകടത്തിൽ മരിച്ചാലോ, കൊല്ലപ്പെട്ടാലോ അതൊന്നും കോവിഡ് മരണമായി പരി?ഗണിക്കില്ല. അല്ലാതെയുള്ള സാഹചര്യങ്ങളിലെല്ലാം അതിനെ കോവിഡ് മരണമായി മാത്രമേ കണക്കാക്കൂ. എന്നാൽ കേരളത്തിൽ എന്താണ് സംഭവിച്ചത്. ഐസിയുവിലും ആശുപത്രിവാർഡിലും ഒരു മാസം കിടന്നിട്ടും മരിച്ചു പോയവരുടെ കോവിഡ് മരണമല്ല എന്നാണ് പറയുന്നത് . കോവിഡ് പൊസീറ്റാവായി ആശുപത്രിയിലെത്തി ലക്ഷക്കണക്കിന് രൂപ ചെലവാക്കി ചികിത്സിച്ചിട്ടും മരിച്ചു പോയവരെല്ലാം ഇവിടുത്തെ സർക്കാരിന്റെ കണക്കിൽ കോവിഡ് മരണപട്ടികയിൽ ഇല്ല. ഒരു രോ?ഗിയെ ഏറ്റവും ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ചികിത്സ ഡോക്ടറാണ് മരണം തീരുമാനിക്കേണ്ടത്.-സതീശൻ പറയുന്നു.

ഇവിടെ തിരുവനന്തപുരത്തിരിക്കുന്ന കുറച്ചു പേർ അതായത് രോ?ഗിയെ നേരിൽ കാണാത്തയാളുകൾ ആണ് മരണം നിശ്ചയിക്കുന്നത്. ഇതേക്കുറിച്ച് നിരവധി പരാതികൾ കിട്ടിയപ്പോൾ ആണ് ഞങ്ങൾ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചത്. അന്നു ഞങ്ങൾ ഈ വിഷയം പറഞ്ഞപ്പോൾ സർക്കാർ ഇതിനെ എതിർത്തെങ്കിലും പിന്നീട് ഇക്കാര്യം ആരോഗ്യവകുപ്പ് അം?ഗീകരിച്ചു. സംസ്ഥാനതല സമിതിക്ക് പകരം ജില്ലാ തല സമിതി വന്നു. അപ്പോഴും പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പ്രതിപക്ഷം പറയുന്നു.