തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരക്കുകൾ കുത്തനെ ഉരുന്നു. ഇന്ന് 17,518 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി സൂചന നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീൻ സാംപിൾ, സെന്റിനൽ സാംപിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,59,50,704 സാംപിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,871 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,067 പേർ രോഗമുക്തി നേടി. എട്ടു ജില്ലകളിൽ ആയിരത്തിന് മുകളിലാണ് രോഗികളുള്ളത്. ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ:

മലപ്പുറം 2871, തൃശൂർ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂർ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901
കാസർകോട് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226,

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 110 പേർ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 16,638 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2786, തൃശൂർ 1996, കോഴിക്കോട് 1842, എറണാകുളം 1798, കൊല്ലം 1566, പാലക്കാട് 1014, കണ്ണൂർ 1037, കോട്ടയം 1013, തിരുവനന്തപുരം 911, ആലപ്പുഴ 894, കാസർകോട് 774, പത്തനംതിട്ട 433, വയനാട് 353, ഇടുക്കി 221 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

70 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കാസർകോട് 16, കണ്ണൂർ 14, തൃശൂർ 11, പാലക്കാട് 10, പത്തനംതിട്ട 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം, കോഴിക്കോട് 2 വീതം, തിരുവനന്തപുരം, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ഇതോടെ 1,35,198 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,83,962 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,18,496 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,92,805 പേർ വീട്/ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീനിലും 25,691 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2241 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടിപിആർ 5ന് താഴെയുള്ള 73, ടിപിആർ 5നും 10നും ഇടയ്ക്കുള്ള 335, ടിപിആർ 10നും 15നും ഇടയ്ക്കുള്ള 355, ടിപിആർ 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.