- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശോധനയും വാക്‌സിനേഷനും വർദ്ധിപ്പിക്കണം; മാസ്‌ക്-സാമൂഹിക അകലം ഉൾപ്പടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തരുത്; മുന്നറിയിപ്പുമായി കേന്ദ്രം; കോവിഡ് രോഗികൾ വീണ്ടും കൂടുന്നു

X
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8582 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ടിപിആർ നിരക്ക് 2.71 ശതമാനമായി ഉയർന്നതും ആശങ്ക ഉയർത്തുന്നു. കേരളത്തിലെ കോവിഡ് കണക്കുകൾ ഇപ്പോൾ ആരോഗ്യ വകുപ്പ് പരസ്യമാക്കുന്നില്ല. അതുകൊണ്ട് തന്നെ ആർക്കും കേരളത്തിലെ രോഗീ കണക്ക് വ്യക്തവുമല്ല.
തുടർച്ചയായി രണ്ട് ദിവസം പ്രതിദിന കണക്കിൽ 40 ശതമാനം വർദ്ധനവുണ്ടായതിന് പിന്നാലെ കോവിഡ് വ്യാപനത്തിൽ ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പരിശോധനയും വാക്‌സിനേഷനും വർദ്ധിപ്പിക്കണം. മാസ്‌ക്, സാമൂഹിക അകലം ഉൾപ്പടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തരുത് എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് കേന്ദ്രം നൽകിയത്.
Next Story

