- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശോധനകൾ കുറഞ്ഞു തന്നെ; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.73; ട്രിപ്പിൽ ലോക്ഡൗൺ അനിവാര്യമാകുന്നത് 634 വാർഡുകളിൽ; ഇന്ന് സ്ഥിരീകരിച്ചത് 160 മരണങ്ങളും; ഇന്ന് 21,445 രോഗികൾ; മലപ്പുറത്തും കോഴിക്കോട്ടും തൃശൂരും അതിരൂക്ഷ കോവിഡ് വ്യാപനം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂർ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂർ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസർഗോഡ് 578 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 2,90,53,257 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,280 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 73 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,316 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 945 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3232, കോഴിക്കോട് 2491, തൃശൂർ 2441, എറണാകുളം 2381, പാലക്കാട് 1554, കൊല്ലം 1334, കണ്ണൂർ 1245, ആലപ്പുഴ 1224, കോട്ടയം 1130, തിരുവനന്തപുരം 832, വയനാട് 705, പത്തനംതിട്ട 613, ഇടുക്കി 579, കാസർഗോഡ് 555 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
കൈവിട്ട അവസ്ഥയിലാണ് കേരളം എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ. പരിശോധനകൾ കൂടുന്നില്ല. രോഗ വ്യാപനത്തിന് ശമനവുമില്ല. 111 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 19, പാലക്കാട് 16, തൃശൂർ 15, കാസർഗോഡ് 12, മലപ്പുറം 11, എറണാകുളം 9, വയനാട് 8, കോഴിക്കോട് 7, കൊല്ലം, പത്തനംതിട്ട 4 വീതം, തിരുവനന്തപുരം 3, ആലപ്പുഴ, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,723 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1237, കൊല്ലം 690, പത്തനംതിട്ട 447, ആലപ്പുഴ 742, കോട്ടയം 1064, ഇടുക്കി 471, എറണാകുളം 2703, തൃശൂർ 2847, പാലക്കാട് 1850, മലപ്പുറം 3297, കോഴിക്കോട് 2442, വയനാട് 661, കണ്ണൂർ 1646, കാസർഗോഡ് 626 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,76,518 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,36,318 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,172 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,54,689 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 28,483 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2559 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ