തിരുവനന്തപുരം: സംസ്ഥാനത്തു രാത്രി കർഫ്യൂ തുടങ്ങി. ഇന്നലെ രാത്രി 10 മുതൽ രാവിലെ 6 വരെ അനാവശ്യ യാത്രകൾ തടയാൻ ദേശീയപാതകളിൽ ഉൾപ്പെടെ പരിശോധനയ്ക്കു പൊലീസ് ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും തുടരും.

ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്ക് (ഐപിആർ) 7നു മുകളിലുള്ള പ്രദേശങ്ങളുടെ പട്ടിക വൈകുന്നത് കോവിഡ് പ്രതിരോധത്തിന് വെല്ലുവളിയാണ്. എല്ലാ ജില്ലകളിൽനിന്നും പട്ടിക ലഭിക്കാത്തതാണ് ഇതിന് കാരണം. ഇനി ഐപിആർ ഏഴിനു മുകളിലുള്ള മേഖലകളിൽ ലോക്ഡൗൺ ഏർപ്പെടുത്താനാണു തീരുമാനം. ഇതിനൊപ്പം രാത്രികാല കർഫ്യൂവും.

നിയോഗിച്ചു. ആശുപത്രി യാത്രകൾ, അവശ്യ സർവീസുകൾ, ചരക്കു നീക്കം, മരണവുമായി ബന്ധപ്പെട്ട യാത്രകൾ, ദീർഘയാത്ര കഴിഞ്ഞുള്ള മടക്കം എന്നിവയ്ക്കു മാത്രമാണ് അനുമതി. മറ്റുള്ള അത്യാവശ്യ യാത്രക്കാർ സമീപത്തെ പൊലീസ് സ്റ്റേഷനിൽ നിന്നു മുൻകൂർ അനുമതി വാങ്ങണം.

രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ഡൗണും അശാസ്ത്രീയമാണെന്ന വിമർശനവും ഉയരുന്നുണ്ട്. പ്രത്യേക സമയങ്ങളിൽ മാത്രമുള്ള നിയന്ത്രണം കൊണ്ടു കോവിഡ് വ്യാപനം തടയാനാകില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധ മാർഗങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ ഓൺലൈൻ യോഗം നാളെ നടക്കും. നിലവിലെ സർക്കാർ നടപടികളിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യും.