- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വ്യാപനം രൂക്ഷം; കൂടൽമാണിക്യം ഉത്സവത്തിന് അനുമതിയില്ല; പാവറട്ടി പള്ളി പെരുന്നാളിന് നൽകിയ അനുമതി റദ്ദാക്കി
തൃശൂർ: കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം ഉത്സവത്തിനും പാവറട്ടി പള്ളി പെരുന്നാളിനും അനുമതിയില്ല. പാവറട്ടി പള്ളി പെരുന്നാളിന് നൽകിയ അനുമതി ജില്ലാ ഭരണകൂടം റദ്ദാക്കി. തൃശൂർ പൂരം ചടങ്ങിൽ ഒതുക്കാൻ ദേവസ്വം അധികൃതരും സർക്കാരും ധാരണയിലെത്തിയിരുന്നു.
രോഗികളുടെ എണ്ണം ഉയർന്ന പശ്ചാത്തലത്തിൽ പറശ്ശിനി മടപ്പുരയിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനമില്ല. പത്തുദിവസത്തേക്കാണ് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പറശ്ശിനി മടപ്പുരയ്ക്ക് സമീപം പ്രവർത്തിക്കുന്ന കടകളും അടച്ചിടും.
ആന്തൂർ നഗരസഭയിൽ പറശ്ശിനി മടപ്പുര സ്ഥിതി ചെയ്യുന്ന പ്രദേശത്തും തൊട്ടടുത്തുള്ള വാർഡുകളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. ഇത് കണക്കിലെടുത്തതാണ് നാളെ മുതൽ ഭക്തരെ മടപ്പുരയിൽ പ്രവേശിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്. പത്തുദിവസത്തേക്കാണ് നിയന്ത്രണം.
മഹാമാരിയുടെ തുടക്കത്തിലും സമാനമായി മടപ്പുരയിൽ ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. അന്ന് ചടങ്ങുകൾ മാത്രമാണ് നടന്നത്. സമാനമായ രീതിയിൽ ചടങ്ങുകൾ മാത്രമാണ് ഈ ദിവസങ്ങളിൽ നടക്കുക.
മറുനാടന് മലയാളി ബ്യൂറോ