- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് ആറിടത്ത് കർശന ലോക്ക്ഡൗൺ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനു മുകളിലെത്തിയ തിരുവനന്തപുരത്തെ ആറു തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ.
ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ നാല്, അഞ്ച്, പത്ത് വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14, 20 വാർഡുകൾ, വർക്കല മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡ് എന്നിവിടങ്ങളിലാണ് കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ബുധനാഴ്ച അർധരാത്രി മുതൽ ഇവിടങ്ങളിൽ നിയന്ത്രണങ്ങൾ നിലവിൽ വരും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ ഇവ തുറന്നു പ്രവർത്തിക്കാം.
Next Story