- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിൽ അതീവ ഗുരുതരം; 82,098 കോവിഡ് രോഗികളുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്; ചികിത്സയിലുള്ളത് ആറര ലക്ഷത്തിനടുത്ത് രോഗികൾ
മുംബൈ: കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ 80,000ത്തിന് മുകളിൽ രോഗികൾ അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ട്. പൊതുജന ആരോഗ്യ വിഭാഗം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിലവിൽ ആറര ലക്ഷത്തിനടുത്താണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം. ഇക്കഴിഞ്ഞ ദിവസം ചികിത്സയിലുള്ള രോഗികളുടെ എണ്ണം 6,53,870 ആയിരുന്നു. നിലവിൽ 2,30,955 രോഗികൾ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരും ഭാഗിക ലക്ഷണങ്ങളുള്ളവരും ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലാണ്. ഇവരുടെ എണ്ണം 1,48,857 ആണ്.
ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ 82,098 പേരാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. ഇതിൽ 25,265 പേർ ഐസിയുവിലാണ്. ഇതിൽ 17,077 പേരാണ് ഓക്സിജൻ ബെഡുകളിലുള്ളത്. 8,288 പേർ വെന്റിലേറ്ററുകളിലാണ്. ഐസിയുവിന് പുറത്ത് ഓക്സിജൻ ആവശ്യമുള്ള 56,733 രോഗികൾ ഉണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ