- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് മൂന്നാം തരംഗം?; കുട്ടികളിലെ കോവിഡ് പ്രതിരോധത്തിന് ശിശുരോഗ വിദഗ്ധരുടെ കർമസേന രൂപീകരിച്ച് മഹാരാഷ്ട്ര
മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ മൂന്നാതരംഗത്തെ കുറിച്ചുള്ള ആശങ്ക ഉയരുന്നതിനിടെ കുട്ടികൾക്കിടയിൽ കോവിഡ് 19 വ്യാപനം ഉണ്ടാകാതിരിക്കാൻ ശിശുരോഗവിദഗ്ധരുടെ കർമസേന രൂപീകരിച്ച് മഹാരാഷ്ട്ര സർക്കാർ.
14 ശിശുരോഗവിദ്ഗ്ധർ ഉൾപ്പെടുന്ന കർമസേനയ്ക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. കോവിഡ് 19 ബാധിച്ച കുട്ടികളുടെ ചികിത്സ, സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ എന്നിവ സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ ഇവർ നൽകും.
ഡോ.സുഹാസ് പ്രഭുവാണ് സേനയുടെ ചെയർമാൻ. മുംബൈ, നവി മുംബൈ, താനെ, പുണെ, ഔറംഗാബാദ്, നാഗ്പുർ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരടങ്ങുന്നതാണ് ടാസ്‌ക് ഫോഴ്‌സ് എന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.
കുട്ടികളെ സംരക്ഷിക്കുന്നതിനും ചികിത്സാരീതികൾ വികസിപ്പിച്ചെടുക്കുന്നതിനും വേണ്ടി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ഉദ്ധവ് താക്കറേ നിർദേശിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ ശിശുരോഗ വിദഗ്ധരുമായി ഞായറാഴ്ച മുഖ്യമന്ത്രി സംസാരിച്ചിരുന്നു. കോവിഡ് മൂന്നാംതരംഗം ഉണ്ടാവുകയണെങ്കിൽ സ്വീകരിക്കേണ്ട ചികിത്സാരീതികളെ കുറിച്ചും ഡോക്ടർമാരുമായി അദ്ദേഹം സംസാരിച്ചു.