- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മാർഗ നിർദ്ദേശങ്ങളുടെ ലംഘിച്ച് വിവാഹം; എത്തിയത് 75 പേർ; വധുവിന്റെ പിതാവിനെതിരെ കേസ്
പത്തനംതിട്ട: ലോക്ക്ഡൗണിൽ കോവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ച് വിവാഹം നടത്തിയ സംഭവത്തിൽ വധുവിന്റെ പിതാവിനും മണ്ഡപം മാനേജർക്കെതിരെയും കേസ്. 20 പേർക്ക് പങ്കെടുക്കാൻ അനുമതി ലഭിച്ച വിവാഹത്തിൽ 75 പേർ പങ്കെടുത്തതിനെ തുടർന്നാണ് നടപടി. പത്തനംതിട്ട നഗര പരിധിയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള വള്ളിക്കോട്ടാണ് സംഭവം നടന്നത്.
വള്ളിക്കോട്ടെ കൺവെൻഷൻ സെന്ററിൽ രാവിലെ പത്ത് മണിക്കായിരുന്നു വിവാഹം. ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വിവാഹത്തിന് അനുമതി തേടിയിരുന്നു. എന്നാൽ 20 പേർക്ക് പങ്കെടുക്കാനുള്ള അനുവാദമാണ് നൽകിയിരുന്നത്. വിവാഹത്തിൽ 75 പേർ പങ്കെടുത്തു.
തുടർന്ന് പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് കോവിഡ് മാർഗ നിർദേശങ്ങളുടെ ലംഘനം നടന്നതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു.
Next Story