- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ കോവിഡ് വ്യാപനം കുറയുന്നു; മൂന്ന് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 88 കേസുകൾ
മസ്‌കത്ത്: ഒമാനിൽ 88 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവിട്ടത്. കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു. മൂന്ന് ദിവസത്തിനിടെ 1,359 പേർ കൂടി രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,03,639 ആയി. ആകെ രോഗികളിൽ 2,96,527 പേരും രോഗമുക്തരായി. 97.7 ശതമാനമാണ് രാജ്യത്ത് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4,095 പേർക്ക് ഒമാനിൽ കോവിഡ് കാരണം ജീവൻ നഷ്ടമായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ രണ്ട് കോവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവരുൾപ്പെടെ ആകെ 41 പേരാണ് ഒമാനിലെ ആശുപത്രികളിൽ കഴിയുന്നത്. ഇവരിൽ 24 പേരുടെ നില ഗുരുതരമാണ്. ഇവർക്ക് ചികിത്സ നൽകി വരികയാണ്.
Next Story




