- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ കോവിഡ് രോഗിയെ വീട്ടിൽ നിന്ന് മാറ്റണം; ആശുപത്രികളിലോ സിഎഫ്എൽടിസികളിലോ പ്രവേശിപ്പിക്കണമെന്ന് സർക്കാർ
തിരുവനന്തപുരം: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ കോവിഡ് ബാധിച്ച വ്യക്തികളെ വീട്ടിൽ നിന്ന് മാറ്റിപ്പാർപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശം.
ആശുപത്രികളിലോ സിഎഫ്എൽടിസികളിലോ രോഗബാധിതരെ പ്രവേശിപ്പിക്കണമെന്നാണ് നിർദ്ദേശം.
പഞ്ചായത്ത് ഡയറക്ടറാണ് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് ബാധിതരുടെ കുടുംബത്തിന് ആർടിപിസിആർ പരിശോധന നടത്തണമെന്നും നിർദേശത്തിൽ പറയുന്നു.
സംസ്ഥാനത്ത് ഇന്നും കാൽലക്ഷത്തിന് പുറത്താണ് കോവിഡ് ബാധിതരുടെ എണ്ണം. 26,685 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂർ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂർ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസർകോട് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ന്യൂസ് ഡെസ്ക്