കണ്ണൂർ: കോവിഡ് ചികിത്സയിലിരിക്കെ പ്രതി തടവ് ചാടി. കണ്ണൂർ അഞ്ചരക്കണ്ടിയിലാണ് സംഭവം. കവർച്ച കേസ് പ്രതിയായ റംസാൻ എന്ന ആളാണ് തടവ് ചാടിയത്. അഞ്ചരക്കണ്ടി കോവിഡ് കെയർ സെന്ററിൽ നിന്ന് ഇന്ന് രാവിലെയാണ് റംസാൻ തടവ് ചാടിയത്. കവർച്ച കേസ് പ്രതിയായ റംസാൻ നേരത്തെ കോവിഡ് നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയിട്ടുണ്ട്. ലോറി മോഷ്ടിച്ച് കടക്കുന്നതിന് ഇടയിലാണ് റംസാൻ കാസർകോട് വച്ച് ആദ്യം പൊലീസ് പിടിയിലാകുന്നത്. അന്തർസംസ്ഥാന വാഹനമോഷ്ടാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. രണ്ടാമത് പൊലീസ് പിടികൂടി നിരീക്ഷണത്തിലാക്കി. പിന്നീടാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.