ഇൻഡോർ: കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് ഉടമയെയും വളർത്തു നായയെയും അറസ്റ്റ് ചെയ്തു. ഇൻഡോറിലാണ് സംഭവം. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർഫ്യു ലംഘിച്ച് നായയോടൊപ്പം നടക്കാനിറങ്ങിയതിനാണ് നടപടി.

നായയെയും ഉടമയെയും പൊലീസ് ജയിലിലടച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം ഉടയേയും വളർത്തു നായയേയും വിട്ടയച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം നായയെ അറസ്റ്റ് ചെയ്തതിനെതിരെ ചില മൃഗസ്നേഹികൾ രംഗത്തെത്തി.