- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഖത്തറിൽ 69 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ദോഹ: ഖത്തറിൽ 69 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 66 പേർ കൂടി രാജ്യത്ത് പുതിയതായി രോഗമുക്തി നേടി. ആകെ 236,341 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.
പുതിയതായി സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 44 പേർ സ്വദേശികളും 25 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോർട്ട് ചെയ്തു. 608 പേരാണ് ഖത്തറിൽ ആകെ കോവിഡ് ബാധിച്ച് മരിച്ചത്. ആകെ 237,867 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
നിലവിൽ 918 പേർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 18,627 കോവിഡ് പരിശോധനകൾ കൂടി പുതിയതായി നടത്തി. ഇതുവരെ 2,751,612 കോവിഡ് പരിശോധനകളാണ് ഖത്തറിൽ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
Next Story




