- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം രൂക്ഷം; ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികൾ ഉപേക്ഷിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾ റദ്ദാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വലിയ റാലികൾ നടത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് എല്ലാ രാഷ്ട്രീയക്കാരും ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് വ്യാപിക്കുമ്പോഴും വലിയ ജനക്കൂട്ടത്തെ ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വലിയ റാലികൾ നടത്തുന്നതിനെ കോൺഗ്രസ് വിമർശിച്ചിരുന്നു.
തന്റെ ഓഫിസിലിരുന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി രോഗവ്യാപനം പിടിച്ചുനിർത്താൻ പ്രധാനമന്ത്രി ശ്രമിക്കണമെന്നാണ് പി. ചിദംബരം ആവശ്യപ്പെട്ടത്.
ന്യൂസ് ഡെസ്ക്
Next Story