തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഇനി മുതൽ നാല് നടകളിൽ കൂടിയും പ്രവേശനം അനുവദിക്കും. മുതിർന്ന പൗരന്മാർക്കുള്ള വിലക്കും നീക്കി. നേരത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആരാധനാലയങ്ങൾ തുറക്കാമെന്ന കേന്ദ്ര നിർദ്ദേശത്തിന്റെ ഭാഗമായാണ് നിയന്ത്രണങ്ങളോടെ ക്ഷേത്ര ദർശനം അനുവദിച്ചത്.