ബത്തേരി (വയനാട്): മുത്തങ്ങ വഴി സംസ്ഥാന അതിർത്തി കടന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെങ്കിൽ ഇന്നു മുതൽ ഹോം ക്വാറന്റീൻ അനുവദിക്കില്ല.

അതിർത്തിയിൽ നടത്തുന്ന ആർടിപിസിആർ ടെസ്റ്റിന്റെ ഫലം വരും വരെ സർക്കാർ നിശ്ചയിക്കുന്ന സ്വകാര്യ ഹോട്ടലിൽ റൂം ക്വാറന്റീനിൽ കഴിയേണ്ടിവരും. ഇന്നലെ വരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കുമായിരുന്നു. റൂം ക്വാറന്റീൻ സൗകര്യങ്ങൾക്കായി 7 സ്വകാര്യ റിസോർട്ടുകൾ വയനാട് ജില്ലാ ഭരണകൂടം ഏറ്റെടുത്തു.