- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്ക്ഡൗൺ ലംഘിച്ച് ഇഫ്താർ; എംഎൽഎ അടക്കം 53പേർക്കെതിരെ കേസ്; സംഭവം ഉത്തർപ്രദേശിൽ
ലഖ്നൗ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഇഫ്താറിൽ പങ്കെടുത്ത എംഎൽഎക്കെതിരെ കേസ്. സമാജ് വാദി പാർട്ടിയുടെ ബീജിനോർ എംഎൽഎ മനോജ് പരസ് അടക്കമുള്ളവർക്കെതിരെയാണ് യുപി പൊലീസ് കേസെടുത്തത്.
സറയ്മീർ പ്രദേശത്ത് വ്യാഴാഴ്ചയാണ് ഇഫ്താർ നടന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവരടക്കം ഇഫ്താറിൽ പങ്കെടുത്തിരുന്നു.
എംഎൽഎ അടക്കം പരിപാടിയിൽ ഉണ്ടായിരുന്ന 34 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആകെ 53 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story