റിയാദ്: സൗദി അറേബ്യയിൽ പുതുതായി 38 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയിൽ 52 പേർ രോഗമുക്തി നേടി. 49,202 പി.സി.ആർ പരിശോധനകളാണ് ഇന്ന് നടന്നത്. കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,969 ആയി. ഇതിൽ 5,36,999 പേരും സുഖം പ്രാപിച്ചു. ആകെ 8,765 പേർ മരിച്ചു. കോവിഡ് ബാധിതരിൽ 100 പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ്  മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

രാജ്യത്ത് വാക്സിനേഷൻ 44,698,978 ഡോസ് കവിഞ്ഞു. ഇതിൽ 23,924,621 എണ്ണം ആദ്യ ഡോസ് ആണ്. 20,774,357 എണ്ണം സെക്കൻഡ് ഡോസും. 1,686,311 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 6, മക്ക 3, ബുറൈദ 2, ദമ്മാം 2, മറ്റ് 11 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.