റിയാദ്: ചെറിയ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം പുതുതായി രോഗം സ്ഥിരീകരിച്ചത് 65 പേർക്കാണ്. എന്നാൽ സുഖം പ്രാപിക്കുന്നവരുടെ എണ്ണം താഴോട്ടാണ്.

24 മണിക്കൂറിനിടെ 38 പേർ മാത്രമാണ് രോഗമുക്തി നേടിയത്. കോവിഡ് മൂലം രണ്ടുപേരുടെ മരണം ചൊവ്വാഴ്ച സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 44,822 പി.സി.ആർ പരിശോധനകൾ ചൊവ്വാഴ്ച നടന്നു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,368 ആയി. ഇതിൽ 5,37,376 പേരും സുഖം പ്രാപിച്ചു. ആകെ 8,782 പേർ മരിച്ചു.