- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദിയിൽ 46 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം
റിയാദ്: സൗദി അറേബ്യയിൽ പുതുതായി 46 പേർക്ക് മാത്രമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് ഒരാൾ മാത്രമാണ് മരിച്ചത്. രാജ്യത്തിന് വലിയ ആശ്വാസം നൽകുന്ന പ്രതിദിന കണക്കാണ് ഇന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. രോഗബാധിതരിൽ 36 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 35,972 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നു.
രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,617 ആയി. ഇതിൽ 5,37,570 പേരും സുഖം പ്രാപിച്ചു. ആകെ 8,794 പേർ മരിച്ചു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 61 പേരുടെ നില ഗുരുതരമാണ്. വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 11, മദീന 4, മക്ക 3, മറ്റ് 15 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. രാജ്യത്താകെ ഇതുവരെ 45,664,236 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,192,756 എണ്ണം ആദ്യ ഡോസ് ആണ്. 21,471,480 എണ്ണം സെക്കൻഡ് ഡോസും. 1,700,192 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്.
ന്യൂസ് ഡെസ്ക്