കൊച്ചി: സംസ്ഥാന സർക്കാർ വില കൊടുത്തു വാങ്ങിയ മൂന്നര ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകൾ ഇന്ന് കൊച്ചിയിൽ എത്തിക്കും. സെറം ഇൻസ്‌ററിറ്റിയൂട്ടിൽ നിന്ന് വാങ്ങിയ കോവിഷീൽഡ് വാക്‌സിനാണ് ഇന്ന് സംസ്ഥാനത്ത് എത്തുക. ഈ വാക്‌സിൻ 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. ഈ വിഭാഗത്തിൽ തന്നെ മുൻഗണന അർഹിക്കുന്നവർക്കാകും വാക്‌സിൻ ലഭ്യമാകുക.

ഗുരുതര രോഗം ഉള്ളവർക്കും പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വിഭാഗങ്ങൾക്കുമാണ് ഈ വാക്‌സിൻ നൽകുന്നതിൽ മുൻഗണന. ഇന്ന് ഉച്ച 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്‌സിൻ വഹിച്ചുള്ള വിമാനം എത്തുക. തുടർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാഹനത്തിൽ മഞ്ഞുമ്മലിലെ കെ.എം.സി.എൽ വെയർഹൗസിലേക്ക് മാറ്റും. പിന്നീട് മറ്റ് ജില്ലകളിലേക്കും നൽകും.

അതിലിടെ കൊച്ചിയിലെ ഏതാനും സ്വകാര്യ ആശുപത്രികളിലും വാക്‌സിൻ വിതരണം തുടങ്ങി. 1250രൂപയാണ് ഈടാക്കുന്നത്. 18- 45 പ്രായമുള്ളവരിൽ നിലവിൽ കാൻസർ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മറ്റുരോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. ഇവർക്ക് കോവിഡ് ബാധിക്കുന്നത് കൂടുതൽ അപകടകരമാകാൻ സാധ്യതയുള്ളതിനാലാണിത്. സ

മൂഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ബസ് കണ്ടക്ടർമാർ, കടകളിലെ ജീവനക്കാർ, മാധ്യമ പ്രവർത്തകർ, ഗ്യാസ് ഏജൻസി ജീവനക്കാർ എന്നിവർക്കും ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകും. മേഖലയും വിതരണത്തിന് തയ്യാറെടുക്കുന്നു. അതിനിടെ കേരളത്തിന് അടുത്ത മൂന്നുദിവസത്തിനുള്ളിൽ 1,84,070 ഡോസ് കോവിഡ് വാക്സിൻ കൂടി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അടുത്ത മൂന്നുദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് 53.25 ലക്ഷം ഡോസ് കൂടി കേന്ദ്രം നൽകും. ഇതുവരെ 17.49 കോടി ഡോസ് വാക്സിനാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിയിട്ടുള്ളത്.