തൃശൂർ: തൃശൂർ മെഡിക്കൽ കോളജിലെ 44 കിടപ്പ് രോഗികൾക്ക് കോവിഡ്. 37 കൂട്ടിരിപ്പുകാർക്കും രോഗം സ്ഥിരീകരിച്ചു. ആശുപത്രിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന ആഭ്യന്തര പരിശോധന റിപ്പോർട്ട് സൂപ്രണ്ടിന് കൈമാറി. ഗുരുതര സാഹചര്യമാണെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

നേരത്തെ, മെഡിക്കൽ കോളജിലെ മുപ്പത് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് രണ്ട് ബാച്ചുകൾക്ക് അവധി നൽകിയിരുന്നു. മെഡിക്കൽ കോളജ് ക്ലിനിക്കിൽ ഡ്യട്ടിയിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് വളപ്പിലെ കോഫി ഫൗസ് ജീവനക്കാരായ പതിമൂന്നു പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.