തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഓഗസ്റ്റ് 13ന് അവസാനിപ്പിക്കാൻ കാര്യോപദേശക സമിതിയിൽ തീരുമാനം. കോവിഡ് വ്യാപനം കണക്കിലെടുത്താണിത്. 18 വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്.

സംസ്ഥാനത്തെ കോവിഡ് കണക്കിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയമടക്കം ആശങ്ക അറിയിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ഏറ്റവും ഉയർന്ന ജില്ലകളിൽ പത്തെണ്ണം കേരളത്തിലാണ് എന്നത് ഏറ്റവും ഗൗരവത്തോടെ കാണണമെന്നാണു കേന്ദ്രം വിലയിരുത്തിയത്.