- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് കോവിഡ് ആർടി.പി.സി.ആർ ടെസ്റ്റ് നിരക്ക് ഏകീകരിക്കണെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹർജി; നിരക്ക് 400 ലേക്ക് ഏകീകരിക്കണമെന്ന് ഹർജിയിൽ ആവശ്യം; കൊള്ളക്കെതിരെ കോടതിയെ സമീപിച്ചത് അഭിഭാഷകനായ അജയ് അഗർവാൾ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗികൾക്കായി നടത്തുന്ന ആർടി.പി.സി.ആർ ടെസ്റ്റ് നിരക്ക് ഏകീകരിക്കണമന്ന നിർദ്ദേശവുമായി സിുപ്രീം കോടതിയിൽ ഹർജി.900 മുതൽ 2800 വരെയാണ് വിവിധ സംസ്ഥാനങ്ങളിലെ നിരക്ക്. ഇത് 400 ആയി ഏകീകരിക്കണം എന്നാണ് ഹർജിയിലെ ആവശ്യം.
കോവിഡ് ടെസ്റ്റിന്റെ പേരിൽ ലബോറട്ടറികൾ കൊള്ളയാണ് നടത്തുന്നത്. ആർടിപിസിആർ കിറ്റ് വിപണിയിൽ 200 രൂപയ്ക്കാണ് ലഭിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാൻ സുപ്രീം കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ആർടിപിസിആർ ടെസ്റ്റിലൂടെ ആന്ധ്രപ്രദേശിൽ 1400 ശതമാനവും ഡൽഹിയിൽ 1200 ശതമാനവുമാണ് ലബോറട്ടറികൾ ലാഭം കൊയ്യുന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ അഡ്വ. അജയ് അഗർവാളാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.
മറുനാടന് ഡെസ്ക്
Next Story