- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ടെസ്റ്റ് നിരക്ക് 300 റിയാലായി ഏകീകരിച്ചു; ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ
ഖത്തറിൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ടെസ്റ്റ് നിരക്ക് 300 റിയാലായി ഏകീകരിച്ചു. ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. യാത്രക്കാർക്കുൾപ്പെടെ പിസിആർ കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള ഫീസ് ആരോഗ്യമന്ത്രാലയം ആണ് ഏകീകരിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ പിഎച്ച്‌സിസികളിൽ കോവിഡ് ടെസ്റ്റ് നിർത്തിവെക്കുകയും സ്വകാര്യ ആശുപത്രികളിൽ മാത്രമാക്കി നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികളിൽ ടെസ്റ്റിനുള്ള ഫീസ് നിരക്ക് ഏകീകരിച്ചത്.രോഗലക്ഷണമുള്ളവർക്ക് മാത്രമേ നിലവിൽ ഇവിടെ നിന്ന് ടെസ്റ്റ് നടത്തുന്നുള്ളൂ.
റെഡ്ക്രസന്റിന്റെ ആശുപത്രികളിൽ നൽകുന്ന സൗജന്യകോവിഡ് പരിശോധനയും തൽക്കാലം നിർത്താൻ ആലോചനയുണ്ട്. യാത്രാആവശ്യങ്ങൾക്കുള്ള ടെസ്റ്റിന് സ്വകാര്യആശുപത്രികളിൽ പോകാനാണ് നിർദേശിക്കുന്നത്. എന്നാൽ സ്വകാര്യആശുപത്രികളിൽ 500 റിയാൽ വരെയാണ് ഫീസ് ഈടാക്കിയിരുന്നത്. ഈ തുകയാണ് ഇപ്പോൾ 300 റിയാൽ ആക്കി കുറച്ചിരിക്കുന്നത്..