- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് പരിശോധന ഇനി സ്വയം ചെയ്യാം; 15 മിനിറ്റിനുള്ളിൽ ഫലം; പുണെ കേന്ദ്രമായ മൈലാബ് ഡിസ്കവറി സൊലൂഷൻസ് വികസിപ്പിച്ച കിറ്റിന് അംഗീകാരം
ന്യൂഡൽഹി: കോവിഡ് പരിശോധന സ്വയം നടത്താൻ സാധിക്കുന്ന കിറ്റ് വികസിപ്പിച്ച് പുണെ കേന്ദ്രമായ മൈലാബ് ഡിസ്കവറി സൊലൂഷൻസ്. രണ്ടു മിനിറ്റുകൊണ്ട് പരിശോധന നടത്തി 15 മിനിറ്റിനുള്ളിൽ ഫലം അറിയാൻ സാധിക്കുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (ആർഎടി) ആണ് വികസിപ്പിച്ചത്.
ടെസ്റ്റ് കിറ്റിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അംഗീകാരം നൽകി.
കോവിസെൽഫ് എന്നാണ് കോവിഡ് ഹോം ടെസ്റ്റ് കിറ്റിന്റെ പേര്. പ്രായപൂർത്തിയായ ആർക്കും കിറ്റ് ഉപയോഗിച്ച് സ്വയം ടെസ്റ്റ് ചെയ്യാം. അടുത്ത ആഴ്ചയോടെ ഏഴ് ലക്ഷത്തിലധികം ഫാർമസികൾ വഴിയും ഓൺലൈൻ പാർട്ണർമാർ വഴിയും ടെസ്റ്റ് കിറ്റുകൾ ലഭ്യമാകും.
മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന പൂർത്തിയാക്കാൻ സാധിക്കുക.
ന്യൂസ് ഡെസ്ക്
Next Story