- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റഷ്യൻ പൗരന് കോവിഡ്; ഓമിക്രോൺ ആണോയെന്നറിയാൻ പരിശോധനയ്ക്ക് അയച്ചു; യാത്രക്കാരനെ കോവിഡ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റി
കൊച്ചി : സംസ്ഥാനത്ത് ഓമിക്രോൺ ജാഗ്രത കർശ്ശനമാകുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റഷ്യൻ പൗരന് കോവിഡ് സ്ഥീരീകരിച്ചു. 25 വയസ്സുള്ള യുവാവിനാണ് റാപ്പിഡ് ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചത്. ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട രാജ്യമാണ് റഷ്യ. രാജ്യത്ത് ഇതുവരെ നാല് പേരിൽ കോവിഡിന്റെ ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇയാൾക്ക് ഓമിക്രോൺ വകഭേദമാണോ എന്നറിയാൻ സാമ്പിൾ ജനിതക ശ്രേണി പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകൾ സർക്കാർ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇന്ന് രാവിലെ 5.25-നുള്ള വിമാനത്താവളത്തിലാണ് റഷ്യൻ പൗരൻ നെടുമ്പാശ്ശേരിയിൽ എത്തിയത്.
ഓമിക്രോൺ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രികർക്കുള്ള പരിശോധനയും നിരീക്ഷണവും ഏർപ്പെടുപത്തിയിരിക്കുകയാണ്. റാപ്പിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയാലും ഏഴ് ദിവത്തെ ക്വാറന്റീൻ നിർബന്ധമായും പാലിക്കണം. ക്വാറന്റീന് ശേഷം ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് ആവേണ്ടതുണ്ട്.
അതേസമയം ഓമിക്രോൺ വകഭേദത്തെ ചെറുക്കുന്നതിനായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നതിനായി കേരളത്തിന് വീഴ്ച സംഭവിച്ചതായി വിലയിരുത്തൽ. നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ ഇതുവരെ പൂർണമായും നിരീക്ഷണത്തിലാക്കുന്നത് വൈകിയതായും പരാതിയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ