തിരുവനന്തപുരം: വനംമന്ത്രി കെ രാജുവിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അയിഷ പോറ്റി എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.