കൊച്ചി : കോൺഗ്രസ് നേതാവ് വി ഡി സതീശൻ എംഎൽഎക്ക് കോവിഡ് സ്ഥിരീകരിച്ചു. എംഎൽഎ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പോസിറ്റീവായി ആശുപത്രിയിലാണ്. അടുത്ത ഒരാഴ്ചക്കാലത്തേക്ക് ഏറ്റിരുന്ന പരിപാടികളെല്ലാം റദ്ദാക്കുകയാണ്. തൽക്കാലം തന്റെ ഓഫീസും കുറച്ചു ദിവസം അടച്ചിടുമെന്ന് സതീശൻ ഫേസ്‌ബുക്ക് കുറിപ്പിൽ അറിയിച്ചു.