- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയിൽ ഒഴിവുള്ളത് 3466 കിടക്കകൾ; മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 17 സർക്കാർ ആശുപത്രികളിലായി 1327 കിടക്കകൾ സജ്ജം
കൊച്ചി: കോവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയിൽ ഒഴിവുള്ളത് 3466 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 6138 കിടക്കകളിൽ 2672 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെന്റെറുകളിലായി 2935 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 1183 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ ഇത്തരം 72 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 1752 കിടക്കൾ ഒഴിവുണ്ട്.
ജില്ലയിൽ ബി.പിസി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 54 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 17 പേർ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ 14 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 960 കിടക്കകൾ സജ്ജമാക്കി. ഇവിടങ്ങളിൽ 488 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ 472 കിടക്കൾ വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റെറുകളിലായി ലഭ്യമാണ്.
ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ 15 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റെറുകളിൽ 862 കിടക്കൾ സജ്ജമാക്കി. ഇവിടങ്ങളിൽ 350 പേർ ചികിത്സയിലാണ്. ജില്ലയിൽ 512 കിടക്കൾ വിവിധ സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റെറുകളിലായി ലഭ്യമാണ്.
കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 17 സർക്കാർ ആശുപത്രികളിലായി 1327 കിടക്കൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 634 പേർ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 693 കിടക്കകളും ലഭ്യമാണ്.
മറുനാടന് മലയാളി ബ്യൂറോ