- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മഹാമാരി; യൂറോപ്യൻ ഫുട്‌ബോൾ ക്ലബ്ബുകൾ പ്രതിസന്ധിയിൽ; രണ്ട് സാമ്പത്തിക വർഷങ്ങളിലായി നഷ്ടമാകുന്നത് 77,594.36 കോടി രൂപ
ലണ്ടൻ: കോവിഡ് മഹാമാരിയെത്തുടർന്ന് യൂറോപ്യൻ ഫുട്‌ബോൾ ക്ലബ്ബുകൾക്ക് രണ്ട് സാമ്പത്തികവർഷങ്ങളിലായി നഷ്ടമാകുന്നത് 77,594.36 കോടി രൂപ. ഇതിൽ 64,000 കോടിയോളം രൂപ നഷ്ടമാകുന്നത് വമ്പൻ ക്ലബ്ബുകൾക്കാണ്.
കഴിഞ്ഞ വർഷം തുടക്കത്തിൽ യൂറോപ്പിൽ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതൽ ദേശീയ ലീഗുകളും ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗുമെല്ലാം മിക്കവാറും അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്.
ആധുനിക കാലത്ത് സ്പോർട്‌സിനും ഫുട്‌ബോളിനും സമൂഹത്തിനും ഇങ്ങനെയൊരു വെല്ലുവിളി നേരിടേണ്ടിവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫേറിൻ അഭിപ്രായപ്പെട്ടു. പ്രൊഫഷണൽ ഫുട്‌ബോളിന്റെ സമസ്തമേഖലകളെയും മഹാമാരി തകിടം മറിച്ചു.
മിക്ക ക്ലബ്ബുകളും ബജറ്റുകൾ വെട്ടിക്കുറച്ചു. ട്രാൻസ്ഫറുകൾ നന്നേ കുറഞ്ഞു. ശോഭനമായ ഭാവിക്കായി കാലഘട്ടത്തിന് യോജിച്ച പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് യുവേഫ ഭരണസമിതി നിർദേശിക്കുന്നു.
സ്പോർട്സ് ഡെസ്ക്