- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇല്ലാ... ഈ കോവിഡ് ഒരിക്കലും അവസാനിക്കില്ല; വാക്സിനേഷനും പൂർത്തിയായി കണക്കെടുപ്പും നിർത്തി; എന്നിട്ടും ഒരു ദശലക്ഷം കടന്നു ബ്രിട്ടനിലെ കോവിഡ്; ഓമിക്രോൺ കാലത്തേക്കാൾ കുതിച്ചിട്ടും കുലുങ്ങാതെ ബ്രിട്ടൻ; ഇനി നിയന്ത്രണമില്ലെന്ന് ആവർത്തിച്ച് സർക്കാർ
ലണ്ടൻ: കോവിഡിനെ നിയന്ത്രിച്ച സാധാരണ ജീവിതത്തിലേക്ക് മടങ്ങി എന്ന് അവകാശപ്പെടുമ്പോഴും ആ അവകാശവാദം പൂർണ്ണമായും ശരിയല്ലെന്ന് തെളിയിക്കുകയാണ് പുതിയ കണക്കുകൾ. കഴിഞ്ഞയാഴ്‌ച്ച ബ്രിട്ടനിൽ കോവിഡ് വ്യാപനത്തിൽ ഉണ്ടായ വർദ്ധനവ് 40 ശതമാനമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റൊരു തരംഗത്തിന്റെ ആരംഭമാണോ ഇതെന്ന ആശങ്കയും നിലനിൽക്കുന്നു.
ജൂൺ 10 ന് അവസാനിച്ച ആഴ്‌ച്ചയിൽ ഓരോ ദിവസവും ശരാശരി 1.13 ദശലക്ഷം പേർക്ക് കോവിഡ് ബാധ ഉണ്ടായിട്ടുണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒ എൻ എസ്) കണക്കിൽ പറയുന്നു. അതായത്, ബ്രിട്ടനിലെ ഓരോ 50 പേരിലും ഒരാൾ വീതം കോവിഡ് ബാധിച്ചയാളാണെന്ന് അർത്ഥം. ഡിസംബറിനുശേഷമുള്ള ഏറ്റവും വലിയ കുതിച്ചുകയറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് കണക്കുകൾ പറയുന്നു. ഇംഗ്ലണ്ടിൽ മാത്രമല്ല വെയിൽസിലും, നോർത്തേൺ അയർലൻഡിലും, സ്‌കോട്ട്ലാൻഡിലും വർദ്ധനവ് ദൃശ്യമാകുന്നുണ്ട്.
വ്യാപക രോഗപരിശോധന നിർത്തുകയും, രോഗികളുടെ കണക്കെടുക്കന്ന പ്രക്രിയ അവസാനിപ്പിച്ചിട്ടും ഇത്രയധികം പേർക്ക് രോഗം ബാധിച്ചു എന്ന വെളിപ്പെടുത്തൻ ഞെട്ടിക്കുന്ന ഒന്നു തന്നെയാണ്. ഓമിക്രോണിന്റെ ഉപ വകഭേദങ്ങളായ ബി എ. 4, ബി എ .5 എന്നീ വകഭേദങ്ങളാണ് ഇപ്പോഴത്തെ ഈ വ്യാപനത്തിനു പുറകിൽഎന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ ഉപ വകഭേദങ്ങൾക്ക് യഥാർത്ഥ ഓമിക്രോൺ വകഭേദത്തേക്കാൾ കൂടുതൽ വ്യാപന ശേഷി ഉള്ളതായി കരുതപ്പെടുന്നു.
കെയർ ഹോമുകളിലുംകോവിഡ് കേസുകൾ വർദ്ധിച്ചു വരികയാണ്. അതുപോലെ ചികിത്സതേടി ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഇപ്പോൾ തന്നെ അധികഭാരത്താൽ തകർന്നിരിക്കുന്ന എൻ എച്ച് എസ് സംവിധാനങ്ങളെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കും എന്ന മുന്നറിയിപ്പും വിദഗ്ദർ നൽകുന്നുണ്ട്. മാത്രമല്ല, വരുന്ന ശൈത്യകാലത്ത് കോവിഡിന്റെയും ഇൻഫ്ളുവ്ൻസയുടെയും കൂടി ഒരു ഇരട്ട ആക്രമണം ബ്രിട്ടന് നേരെ വരുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
കോവിഡ് വ്യാപനം ശക്തമാകുന്നു എന്ന വാർത്തകൾക്കിടയിലും അന്തരീക്ഷോഷ്മാവ് ഉയർന്നപ്പോൾ ബീച്ചുകളിലും മറ്റും ജനങ്ങൾ തടിച്ചുകൂടാൻ തുടങ്ങിയിട്ടുണ്ട്. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും എന്ന ഭയവും നിലനിൽക്കുന്നുണ്ട്. ഇപ്പോൾ ഉള്ള മറ്റൊരു തരംഗത്തിന്റെ ആരംഭമാണെങ്കിൽ, സ്ഥിതിഗതികൾ വഷളാകുന്നതിനു മുൻപായി ചില നിയ്ന്ത്രണങ്ങളെങ്കിലും തിരികെ കൊണ്ടുവരണമെന്ന ആവശ്യം ചിലയിടങ്ങളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ, ഇനിയൊരു ലോക്ക്ഡൗണോ നിയന്ത്രണങ്ങളൊ ഉണ്ടാവുകയില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് സർക്കാർ.
മറുനാടന് ഡെസ്ക്